ബെംഗളൂരുവില്‍ ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയന്‍ സ്വദേശിനിയായ ലോത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. റോഡരികിലുള്ള മൈതാനത്ത് കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പിടിവലികള്‍ നടന്നതിൻ്റെ ലക്ഷണങ്ങള്‍ മൈതാനത്ത് കണ്ടെത്താനായിട്ടില്ല. പോലീസ് ഇവരുടെ താമസസ്ഥലത്ത് എത്തി രേഖകളെല്ലാം പരിശോധിച്ചു. സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. കൊലപാതകകുറ്റം ചുമത്തി കേസെടുത്ത പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

Related Posts