തിരുവന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്മി പ്രസൂൺ മോഹൻ ശിക്ഷ വിധിച്ചത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള് വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രൻ (40) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതക പരമ്പര നടത്തിയിട്ടുള്ള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

അമ്പലമുക്കിൽ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത 2022 ഫെബ്രുവരി 6 നാണ് കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്. ഏപ്രില്‍ 10 ന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള 7 റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

കോടതി ആവശ്യപ്പെട്ടത് പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയിൽ ജോലി ചെയാമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്.

ചെടി വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രൻ ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പിന്നിൽ നിന്ന് പിടിച്ച് കഴുത്തിൽ കത്തി കുത്തിയിറക്കുകയാ യിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലെ കാവൽ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പോലീസ് സംഘം കസ്റ്റഡിയിലെടുക്കു കയായിരുന്നു.

ഈമാസം രണ്ടിന് കേസിൻ്റെ അന്തിമ വാദം പൂർത്തിയായിരുന്നു. 96 സാക്ഷികളെയാ ണ് കോടതി വിസ്തരിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷനു സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ- ഫോറൻസിക് തെളിവുകളുമാണ്. ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

Related Posts