ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു തൻ്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ്റെ (എച്ച്സിഎ) നീക്കത്തിനെതിരെ ബിസിസിഐയുടെ ഇടപെടൽ തേടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ക്രിക്കറ്റ് കളിക്കാരനായതിൽ തനിക്ക് ഖേദമുണ്ടെന്ന് അസ്‌ഹറുദ്ദീൻ പ്രതികരിച്ചു. ബിസിസിഐ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അസ്ഹർ ആവശ്യപ്പെട്ടു. എച്ച്സിഎ ഓംബുഡ്‌സ്‌മാൻ അസ്ഹറിൻ്റെ പേര് ഹൈദരാബാദ് സ്‌റ്റേഡിയത്തിലെ നോർത്ത് സ്‌റ്റാൻഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

“പറയുന്നതിൽ വിഷമമുണ്ട്. എങ്കിലും പറയാതെ പറ്റില്ല. ക്രിക്കറ്റിലേക്ക് വരാനുള്ള തീരുമാനത്തെയോർത്ത് ഞാൻ ഇതിനകം പലതവണ ഖേദിച്ചിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകൾ ഇപ്പോൾ അതേക്കുറിച്ച് പഠിപ്പിക്കാനും സംഘടനയെ നയിക്കാനും വരുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്’ അസ്ഹറുദ്ദീൻ പറഞ്ഞു.

ഞാൻ ഈ അനീതിക്കെതിരെ തീർച്ചയായും കോടതിയെ സമീപിക്കും. മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഇതിൽ അടിയന്തരമായി ഇടപെടണം. ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണരുത്. ഐപിഎലിൽ കളിക്കുന്ന സൺറൈസഴ്സ് ഹൈദരാബാദിനും ഇവിടുത്തെ ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ ക്രിക്കറ്റ് അസോസിയേഷന്റെ രീതികൾ എത്രമാത്രം മോശമാണെന്നുള്ളതിന് വേറെ ഉദാഹരണങ്ങൾ വേണ്ടല്ലോ’ –

അസോസിയേഷനിലെ അഴിമതി മനസ്സിലാക്കാനാകുന്നതിനും അപ്പുറമാണ് വ്യക്‌തിപരമായും ഇത് ഏറെ വോനിപ്പിക്കുന്നു. പുറത്തുപറഞ്ഞതിൻ്റെ പേരിൽ മാത്രം എന്നെ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചില്ല. ആ സത്യം വെളിപ്പെടുത്തിയയാൺ ഇപ്പോൾ എന്നെ ഉന്നമിടാൻ കാരണം’ – അസ്‌ഹറുദ്ദീൻ ചൂണ്ടിക്കാട്ടി.

അസോസിയേഷൻ പ്രസിഡൻ്റ് ആയിരിക്കേ പദവി ദുരുപയോഗം ചെയ്തതാണ് അസ്ഹർ സ്വന്തം പേർ സ്‌റ്റാൻഡിനു നൽകിയൽ എന്ന ഹബാർഡൻ ക്രിക്കറ്റ് ക്ലബ്ബിൻ്റെ പരാതിയെത്തുടർന്നാണ് പേര് നീക്കാൻ ഉത്തരവിട്ടത്.

Related Posts