സംസ്ഥാനത്ത് കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യകൾ കൂടുന്നു. 1847 പേരാണ് ഈവർഷം ഇത്തരത്തിൽ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം ഇത് 10,779 പേരായിരുന്നു. ദിവസവും 500 ലേറെ ആത്മഹത്യാശ്രമവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കുടുംബത്തോടെ ജീവനൊടുക്കുന്ന സംഭവങ്ങളും കൂടി.
8,490 പേരാണ് 2022ൽ ആത്മഹത്യ ചെയ്തത്. 2023 ൽ ഇത് 10,972 ആയി. പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളിലേതിനേക്കാൾ 4 മടങ്ങ് കൂടുതലാണ്. എന്നാൽ ആത്മഹത്യാ പ്രവണത കൂടുതൽ സ്ത്രീകളിലാണ് കൂടുതലും തൂങ്ങിമരണങ്ങളുമാണ്. കുടുംബം നോക്കാത്ത അവസ്ഥ, ഗൃഹനാഥൻമാരുടെ മദ്യപാനം, ശാരീരിക ഉപദ്രവം, അവിഹിതം, സംശയം, ഈഗോ, എന്നിവയാണ് കുടംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
കോട്ടയം ഏറ്റുമാനൂരിൽ രണ്ട് മാസത്തിനിടെ 2 സ്ത്രീകൾ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽ ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി, പ്രണയ നൈരാശ്യം, വർദ്ധിക്കുന്ന ലഹരി ഉപയോഗം, തൊഴിൽ സമ്മർദ്ദം, ഓൺലൈൻ ഗെയിം എന്നിവയും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. കൗൺസലിംഗ് സെൻ്ററുകളിലെത്തുന്ന കൗമാരക്കാരുടേയും യുവാക്കളുടേയും എണ്ണം വർദ്ധിച്ചു.