കേരള സമാജം (ആർ) കർണാടക നോർത്ത് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. 2026 ഡിസംബർ 19 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ യെലഹങ്ക സാറ്റലൈറ്റ് ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിലാണ് ആഘോഷ പരിപാടികൾ നടക്കുക.
ക്രിസ്മസിൻ്റെ സന്തോഷവും പുതുവത്സരത്തിൻ്റെ പ്രതീക്ഷകളും പങ്കുവെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മെഗാ മ്യൂസിക്കൽ നൈറ്റ്, ഡിജെ ഷോ തുടങ്ങി വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകിട്ട് ആറു മണി മുതൽ മെഗാ മ്യൂസിക്കൽ നൈറ്റും തുടർന്ന് അത്താഴവിരുന്നും ഉണ്ടായിരിക്കും.
യെലഹങ്ക നിയോജകമണ്ഡലം എംഎൽഎ എസ്.ആർ. വിശ്വനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി റവ. ഫാ. സ്കറിയ മാത്യു, എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തള്ളി, കേരള സമാജം കർണാടക ഉപദേഷ്ടാവും വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാനുമായ സി.പി. രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
രാത്രി 7.30 മുതൽ പ്രശസ്ത ഡിജെമാരായ ഡിജെ നിതിൻ, ഡിജെ താനി എന്നിവർ അണിനിരക്കുന്ന ഡിജെ ഷോയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 82774 59358, 90354 50515, 99809 98947