കർണാടകയിലെ വോട്ടർപട്ടികയിൽനിന്ന് പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വഴി ഒഴിവാക്കപ്പെട്ട 99.3 ലക്ഷത്തോളം പേരുകളിൽ എത്രപേരുടെ പേര് വീണ്ടും ഉൾപ്പെടുമെന്നറിയാനുള്ള നിർണായകമായ വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് (Special Summary Revision – SSR) ഇന്ന് തുടക്കമാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്ത് പുതിയ പരിഷ്കരണ നടപടികൾ ആരംഭിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 4,55,00,011 പേരാണുള്ളത്. നേരത്തെ 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്താണ് ഏകദേശം 99.32 ലക്ഷം പേരുടെ കുറവുണ്ടായത്. ഇത്രയധികം പേരുകൾ ഒഴിവാക്കപ്പെട്ടത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.