പ്രതിമാസം 15,000 രൂപ ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആശാ (ASHA) പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് സമരം തുടരുന്നത്.
നിലവിൽ ലഭിക്കുന്ന ഓണറേറിയം വർധിപ്പിക്കുക, മൊബൈൽ ഫോൺ അലവൻസും റീചാർജ് ചെലവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രവർത്തകർ സമരരംഗത്തുള്ളത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.
ആരോഗ്യമന്ത്രി യു.ടി. ഖാദറുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആശാ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.