ചെട്ടിക്കുളങ്ങര അമ്മയുടെ കുത്തിയോട്ടത്തിൻ്റെ ഭാഗമായി എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ്റെ നേതൃത്വത്തിൽ കുത്തിയോട്ടപ്പാട്ടും ചുവടും സംഘടിപ്പിക്കുന്നു. ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെ തമ്മനഹള്ളി എസ്എൻഡിപി ഓഷ്യൻ എലിമെന്ററി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി പ്രസിഡണ് ണ്ട് എൻ.ആനന്ദൻ്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യൂണിയൻ പ്രസിഡണ്ട് ആനന്ദൻ, വൈസ് പ്രസിഡണ്ട് എൻ.വത്സൻ, യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, കുത്തിയോട്ട കമ്മിറ്റി ചെയർമാൻ ചന്ദ്രസേനൻ, കൺവീനർ സനൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജാലഹള്ളി, പീനിയ, ചൊക്കസാന്ദ്ര, ആർ.ടി.നഗർ, ബൊമ്മനഹള്ളി, എം.എസ്. പാളയ, സി.വി.രാമൻ നഗർ തുടങ്ങിയ ശാഖകളിലെ പ്രതിനിധികളും യൂണിയൻ യൂത്ത് വിങ് ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.

Related Posts