കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15 ഞായറാഴ്ച ബിലേക്കാഹള്ളി സിരി കൺവെൻഷൻ സെന്ററിൽ വച്ച് ആഘോഷിക്കും. 10മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ബാംഗ്ലൂർ സൗത്ത് എം പി തേജസ്വി സൂര്യ, ബൊമ്മനഹള്ളി എം എൽ എ സതീഷ് റെഡ്‌ഡി, മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ടി.പി.ശശികുമാർ എന്നിവർ മുഖ്യാതിഥികളാകും.

കരയോഗം പ്രസിഡണ്ട് വിജേഷ് വി നായറുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കെ എൻ എസ് എസ് ബോർഡ് ചെയർമാൻ ആർ.മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം മുൻ പ്രസിഡണ്ടും ബോർഡ് മെമ്പറുമായ എസ് ഹരിദാസ് എന്നിവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മധു മേനോൻ അറിയിച്ചു. കരയോഗം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, മെഗാ തിരുവാതിര, വിഭവ സമൃദമായ സദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സി.ആർ.രഘുനാഥൻ നായർ അറിയിച്ചു.

Related Posts