കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ പൊന്നോണം 2026 കെങ്കേരി ദുബാസിപാളയ ഡി.എസ്.എ ഭവനിൽ നടന്നു. സമാപനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനം കവിയും ഗാനരചയിതാവും, നാടകകൃത്തുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷനായി. അതിഥികളായിരുന്ന കർണ്ണാടക ജൈവോർജ്ജ വികസനബോർഡ് ചെയർമാൻ എസ്.ഇ.സുധീന്ദ്ര, ഡോ.വൈഷ്ണവി സുധീന്ദ്ര, സാമൂഹ്യ പ്രവർത്തക അനുപമ പഞ്ചാക്ഷരി എന്നിവർ ആശംസാ പ്രസംഗം നടത്തി. സമാജം വൈസ് പ്രസിഡണ്ട് സജിത് കുമാർ സ്വാഗതവും ഖജാൻജി ശിവദാസ് ഇടശ്ശേരി നന്ദിയും പറഞ്ഞു. സമാജം ഉപസമിതി കൺവീനർമാരായ മഹേശൻ കെ.വി, സ്മിത പ്രകാശ്, ജെസ്വിൻ പ്രദീപ്, അഞ്ചിത എന്നിവർ പങ്കെടുത്തു

എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക് എൻ്റോവ്മെൻ്റ് കാഷ് അവാർഡുകൾ വിതരണം ചെയ്തു. പൂക്കളം, കലാകായിക മൽസരങ്ങൾ, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനം, സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗ്ഗം കളി, കേരളദർശനം, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവയടങ്ങിയ കലാവിരുന്ന്, ചെണ്ടമേളം, ഓണസദ്യ എന്നിവയ്ക്ക് ശേഷം കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിച്ച മെഗാ ഗാനമേളയിൽ സിനിമാ പിന്നണി ഗായിക ശ്വേതാ അശോക്, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ വിധുരാജ്, ദിലീപ്, മോനിഷ തുടങ്ങിയവർ പങ്കെടുത്തു.

Related Posts