മതിയായ യാത്രാരേഖകളില്ലാതെയും ടിക്കറ്റില്ലാതെയും ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിശോധന ശക്തമാക്കി. ബെംഗളൂരു റെയിൽവേ ഡിവിഷനിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് 16.71 ലക്ഷം രൂപ പിഴ ഈടാക്കിയതായാണ് റിപ്പോർട്ട്.

യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുന്നതിനൊപ്പം റിസർവേഷൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുക, ഒരിക്കൽ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുക തുടങ്ങിയ ക്രമക്കേടുകൾക്കെതിരെയാണ് നടപടി.

2026 ജൂൺ 20 മുതൽ ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. യാത്ര ചെയ്ത ദൂരത്തിനുള്ള ടിക്കറ്റ് നിരക്കിനൊപ്പം അധിക പിഴയും നൽകേണ്ടിവരും. പിഴ അടയ്ക്കാൻ വിസമ്മതിച്ചാൽ നിയമനടപടികളും നേരിടേണ്ടിവരും.

Related Posts