കെ എൻ എസ് എസ് യെലഹങ്ക കരയോഗം കുടുംബ സംഗമം യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർഭവനിൽവെച്ച് നടന്നു.

യെലഹങ്ക എം എൽ എ എസ് ആർ വിശ്വനാഥ്, യെലഹങ്ക സിആർപിഎഫ് ഡിഐജി പത്മകുമാർ എ, കെ എൻ എസ് എസ് പാട്രൻ എം രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ എൻ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാമദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

കരയോഗഅംഗങ്ങളുടെ കലാപരിപാടികൾ, കേരള നടനം, ഡാൻസ് ഡ്രാമ, വയലിന് പെർഫോമൻസ് എന്നിവ അരങ്ങേറി. കരയോഗം പ്രസിഡണ്ട് എം ബി ഗോപിദാസ്, കൺവീനർ എം ബി പ്രദീപൻ, ട്രഷറർ മഹേഷ് കുമാർ പി, മഹിളാ വിഭാഗം പ്രസിഡണ്ട് സുജാത പ്രദീപൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts