തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിനും കേരളത്തിനുമിടയിലെ വിവിധ ട്രെയിൻ സർവീസുകൾ വൈകിയോടും. തിരഞ്ഞെടുത്ത ദിവസങ്ങളിൽ ട്രെയിനുകൾ 20 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.
വൈകിയോടുന്ന ട്രെയിനുകളും തീയതികളും:
- കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രെസ്സ് (16525): നവംബർ 4, 8, 11 തീയതികളിൽ.
- എസ്എംവിടി ബെംഗളൂരു–എറണാകുളം എക്സ്‌പ്രെസ്സ് (12684): നവംബർ 9ന്.
- എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്‌പ്രെസ്സ് (16320): നവംബർ 6ന്.
- യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്‌പ്രെസ്സ് (12257): നവംബർ 8ന്.
- എറണാകുളം–എസ്എംവിടി ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രെസ്സ് (12683): നവംബർ 11ന്.
- യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത് എക്സ്‌പ്രെസ്സ് (16561): നവംബർ 12ന്.
- മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്‌പ്രെസ്സ് (16315): നവംബർ 12ന്.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് നിർദേശമുണ്ട്.