ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിൻ്റെ വില വർദ്ധിപ്പിച്ചു. 50 രൂപ സിലിണ്ടറിന് വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. വര്‍ദ്ധന ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്.
സർക്കാർ രാജ്യത്തെ പാചകവാതക വില രണ്ടാഴ്‌ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

Related Posts