എൻ.എസ്.എസ് കർണാടക വിഗ്നാൻ നഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കർണാടക രാജ്യോത്സവവും കേരളപ്പിറവിയും സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കവിതാ പാരായണം സംഘടിപ്പിച്ചു.

കവിതാ പാരായണത്തിന് ഉമാദേവി ടീച്ചർ മോഡറേറ്ററായി. നിരവധി അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം കർണാടകയുടെയും കേരളത്തിൻ്റെയും സാംസ്കാരിക ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു പരിപാടി.

Related Posts