എഡിഫിസ് വണ്ണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മുതൽ രാത്രി 8 വരെ ബെംഗളൂരു സ്പൈസ് ഗാർഡൻ ലേഔട്ടിലുള്ള എഡിഫിസ് വൺ ഇ1 ബാങ്ക്വെറ്റ്സിൽ നടക്കും.
എഡിഫിസ് വണ്ണിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഒരുമിച്ചുചേർക്കുക, കുടുംബബന്ധങ്ങൾക്കും പരസ്പര സൗഹൃദത്തിനും കൂടുതൽ ഊഷ്മളത പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രഥമ കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ പ്രമുഖ പ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറുമായ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ഷമീർ മുഹമ്മദ് (പ്രസിഡന്റ്, JIH കേരള ബെംഗളൂരു ചാപ്റ്റർ), അമീർ റഹ്മാൻ (ഖത്തീബ് , എഡിഫിസ്), സൈഫുദ്ദീൻ പി. വൈ. (പ്രിൻസിപ്പൽ, ഖുർആൻ സ്റ്റഡി സർക്കിൾ ബെംഗളൂരു ) എന്നിവർ സംബന്ധിക്കും.
എഡിഫിസ് വണ്ണിൻ്റെ പ്രവർത്തനയാത്രയിലെ സുപ്രധാനമായ ഒരു കൂട്ടായ്മയായി മാറുന്ന കുടുംബസംഗമത്തിലേക്ക് കുടുംബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.