കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ബെളഗാവിയിലെ സുവർണ വിധാനസൗധയിൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 10 ദിവസം നീളുന്ന സമ്മേളനത്തിൽ നിയമസഭയുടെയും നിയമനിർമാണ കൗൺസിലിൻ്റെയും യോഗങ്ങൾ നടക്കും. സമ്മേളനത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ, തീയതികൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

ഒക്ടോബർ 15ന് ചേർന്ന മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾക്കു പിന്നാലെയാണ് സമ്മേളന തീയതി സംബന്ധിച്ച് തീരുമാനമെടുത്തത്. ഒക്ടോബർ 27ന് നിയമനിർമാണ കൗൺസിൽ സെക്രട്ടേറിയറ്റിലെ ചുമതലയുള്ള സെക്രട്ടറി ജ്യോതിക്ക് അയച്ച കത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. സമ്മേളനം സുഗമമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം.

Related Posts