കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ ശ്വാസതടസ്സത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിലെ കർണാടക സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷനിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
കായികവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന പരമേശ്വരയ്ക്ക് ശ്വാസസംബന്ധമായ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആരോഗ്യപ്രശ്നത്തിൻ്റെ കൃത്യമായ കാരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.