മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കമ്മീഷൻ്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ ഹർജിക്കാർക്ക് 10 ദിവസം കൂടി കോടതി അനുവദിച്ചു. ദീപാവലി അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് നിർദേശം നൽകിയ കോടതി, വിശദമായ അധിക സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട തീരുമാനങ്ങൾ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്തെന്ന ആരോപണങ്ങളാണ് ഹർജികളിൽ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Related Posts