ശ്രീ നാരായണ ഗുരുദേവൻ്റെ വിഖ്യാത സർവ്വമത പ്രാർത്ഥനയായ ദൈവദശകം, ജർമ്മനി ആസ്ഥാനമായ ശ്രീ നാരായണഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ ആഭിമുഖ്യത്തിൽ 53 രാജ്യങ്ങളിൽ നിന്നായി പത്തുലക്ഷം പേർ ഒരേ സമയം പാരായണം ചെയ്യുന്ന ഗ്ലോബൽ ദൈവദശകപാരായണം ബംഗളൂരുവിൽ ബില്ലവ അസ്സോസിയേഷൻ അധ്യക്ഷൻ എം വേദകുമാർ ഉദ്ഘാടനം ചെയ്യും. ഈഡിക സമാജം ഓർഗനൈസിംങ് സെക്രട്ടറിയും സിനിമാ നിർമ്മാതാവുമായ കെ.എസ് ദുഷ്യന്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്‌റ്റർ ചെയർമാൻ അഡ്വ. ഇ.കെ തങ്കപ്പൻ്റെ അധ്യക്ഷതയിൽ സോളൂർ മഠാധിപതി സ്വാമി വിഖ്യാതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ബന്നാർഘട്ട റോഡിലെ മീനാക്ഷി ക്ഷേത്ര സമീപമുള്ള ബില്ലവ അസ്സോസിയേഷൻ്റെ ഗുരുദേവ ക്ഷേത്രത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തുടർന്ന് 7.15-ന് ദൈവദശകം പാരായണം ചെയ്യും. ബംഗളൂരുവിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ഗുരു ക്ഷേത്രങ്ങൾ, വിദ്യാലയങ്ങൾ, ഓഫിസ് മന്ദിരങ്ങൾ, ഭവനങ്ങൾ, ആത്‌മീയ പ്രസ്ഥാനങ്ങൾ, ആര്യ ഈഡിക-ബില്ലവ സ്ഥാപ നങ്ങൾ തുടങ്ങിയ ഇടങ്ങളിലായി ഇരുപത്തിഅയ്യായിരത്തിൽപരം ആളുകൾ പങ്കെടുക്കും.

ബി എസ് എൻ ഡി.പി കർണാടക സ്റ്റേറ്റ് പ്രസിഡണ്ട് സൗദപ്പ ഗുത്തേദാർ, ശ്രീ നാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, സമന്വയ വൈസ് പ്രസിഡണ്ട് ഡോ നാരായണപ്രസാദ്, പി ഗോപകുമാർ ഐ ആർ എസ് , ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ അഡ്വൈസർ ലീലാ പീതാംബരൻ തുടങ്ങി നിരവധി പേർ പങ്കെടുക്കും . സോഷ്യൽ മീഡിയ ടീം അംഗങ്ങളായ അജയ് ഗോപിനാഥ് സ്വാഗതവും സുജിത്ത് എൻ ശശി കൃതജ്ഞതയും അറിയിക്കുമെന്ന് ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ ചീഫ് കോഡിനേറ്റർ പൂജാരി മനോജ് കെ. വിശ്വനാഥൻ അറിയിച്ചു.

daivadasakam5

Related Posts