ദസറ ജംബൂസവാരിക്കിടെ പൊലീസിൻ്റെ ലാത്തിയടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. മൈസൂരു സ്വദേശി ഗിരീഷിൻ്റെ മകൻ ശിശിറിനാണ് പരുക്കേറ്റത്.
മാതാപിതാക്കൾക്കൊപ്പം ഹൈവേ സർക്കിളിൽ ജംബൂസവാരി കാണാനെത്തിയതായിരുന്നു കുട്ടി. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശുന്നതിനിടെയാണ് ശിശിറിൻ്റെ തലയ്ക്ക് അടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എൻ.ആർ. പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സീമ ലട്കർ അറിയിച്ചു.