കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നെത്തിയ മൂന്ന് യാത്രക്കാരിൽനിന്നായി 8.38 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച നടത്തിയ പരിശോധനകളിലാണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം മൂന്നുപേരെയും കസ്റ്റംസ് അധികൃതർ പിടികൂടിയത്.

ആദ്യ കേസിൽ 12.010 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് 4.20 കോടി രൂപ വിലവരും. രണ്ടാമത്തെ കേസിൽ 8.940 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3.13 കോടി രൂപയാണ് ഇതിൻ്റെ വില. മൂന്നാമത്തെ യാത്രക്കാരനിൽനിന്ന് 3.010 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് 1.05 കോടി രൂപ വില കണക്കാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts