ബെംഗളൂരു: നെലമംഗലയിലെ വീട്ടിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലേഖ (49), മകൾ അനഘ (22) എന്നിവരാണ് മരിച്ചത്. ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ട് അജിത്തിൻ്റെ ഭാര്യയും മകളുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ ഇരുവരുടെയും വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നെലമംഗലയിലെ വീട്ടിലും 2.30ന് ചൊക്കസാന്ദ്ര മാരുതി ലേഔട്ടിലും ഭൗതികദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലുമണിയോടെ പീനിയ വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടക്കും.