ദസറ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും നഗരത്തിലെ ദീപാലങ്കാര കാഴ്ചകൾ ഒക്ടോബർ 30 വരെ തുടരും. ദീപാലങ്കാരം പത്ത് ദിവസം കൂടി നീട്ടാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (സെസ്ക്) നഗരത്തിൽ 145 കിലോമീറ്റർ ദൂരത്തിലാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. ദസറ കാണാനെത്തിയവർക്കൊപ്പം നഗരവാസികൾക്കും ദീപാലങ്കാരത്തിൻ്റെ മനോഹരക്കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സമയം ലഭിക്കും.

Related Posts