148 യാത്രക്കാരുമായി വിശാഖപട്ടണത്തുനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു. തിങ്കളാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തശേഷം പാർക്കിങ് സ്റ്റാൻഡിലേക്ക് മാറ്റി.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചു. സംഭവത്തെത്തുടർന്ന് സർവീസുകൾക്ക് തടസ്സമുണ്ടായതായി റിപ്പോർട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച ദുബായിൽനിന്ന് ഡൽഹിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലും ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചിരുന്നു. വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ തിരിച്ചുള്ള സർവീസ് 14 മണിക്കൂർ വൈകിയാണ് നടത്തിയത്.