പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വടക്കൻ കൊൽക്കത്തയിലെ ചോർ ബഗാൻ സർബോജനീൻ പൂജാ പന്തലിലാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് പന്തലിൻ്റെ പ്രവേശന കവാടത്തിൽ വൻ തിരക്ക് രൂപപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

അപകടത്തെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി.

പൊലീസിൻ്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തെ തുടർന്ന് പന്തലിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.

Related Posts