റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് എടുക്കുന്നവർക്കും ഓൺലൈൻ ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേക്ക് നിർദേശം നൽകി.

ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നിലവിൽ നാമമാത്രമായ അധിക തുക നൽകി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.

കൗണ്ടറുകളിലൂടെ ടിക്കറ്റ് എടുക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഉൾപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നേരത്തേ നിർദേശം നൽകിയിട്ടും റെയിൽവേ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർശന ഉത്തരവ് പുറപ്പെടുവിച്ചത്. ഓൺലൈൻ, ഓഫ്‌ലൈൻ ടിക്കറ്റ് യാത്രക്കാർക്ക് തുല്യമായ ഇൻഷുറൻസ് ആനുകൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Related Posts