ദസറാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവദസറയ്ക്ക് ചൊവ്വാഴ്ച നടനും നർത്തകനുമായ പ്രഭുദേവ തുടക്കം കുറിക്കും. ഔട്ടർ റിങ് റോഡിലെ ജ്വാലാമുഖി ക്ഷേത്രത്തിനു സമീപമുള്ള ഉത്തനഹള്ളി മൈതാനത്താണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 13 മുതൽ 17 വരെ അഞ്ചുദിവസം നീളുന്ന സംഗീതോത്സവം വൈകിട്ട് 5.30 മുതൽ രാത്രി 10.30 വരെയാണ്.

ആദ്യദിനത്തിൽ കന്നഡ, തെലുങ്ക് സിനിമകളിലെ സംഗീതസംവിധായകനായ ബി. അജനീഷ് ലോക്നാഥും സംഘവും സംഗീതപരിപാടി അവതരിപ്പിക്കും. ഒക്ടോബർ 14ന് ശങ്കർ–ഇഷാൻ–ലോയ് സംഘവും 15ന് സിദ് ശ്രീറാമും വേദിയിലെത്തും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ സംഗീതപരിപാടികൾ അരങ്ങേറും.

മൈസൂരുവിലെത്തിയ പ്രഭുദേവ തിങ്കളാഴ്ച സുത്തൂർ മഠത്തിലെത്തി ഗവി മഠാധിപതി അഭിനവ ഗവിസിദ്ധേശ്വര സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം തേടി. താരത്തിൻ്റെ അമ്മ മഹാദേവമ്മ സുന്ദർ, ഡോ. മൈസൂരു നാഗമണി ശ്രീനാഥ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Posts