പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു. ബെംഗളൂരു സൗത്ത് മേഖലയിലെ മാഗഡി കല്ലുദേവനഹള്ളി മഹാദേശ്വര ക്ഷേത്രത്തിലെ പൂജാരിയായ ശിവസ്വാമി (60) ആണ് മരിച്ചത്. ക്ഷേത്രത്തിലേക്ക് പൂക്കൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.

ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂക്കൾ ശേഖരിക്കാൻ പോയ ശിവസ്വാമിയെ പുള്ളിപ്പുലി ആക്രമിച്ചതായാണ് വിവരം. പിന്നീട് പാടത്തിനു നടുവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. പ്രദേശത്ത് പുള്ളിപ്പുലി കന്നുകാലികളെയും പതിവായി ആക്രമിച്ചു കൊല്ലുന്നുണ്ടെന്നും ഇതിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയാണെന്നും നാട്ടുകാർ ആരോപിച്ചു.

വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ രാമകൃഷ്ണപ്പ, റേഞ്ച് ഓഫീസർ നേത്രാവതി തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിക്കൂടുകൾ സ്ഥാപിച്ചു.

Related Posts