ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചനയോടെ ഇക്കൊല്ലത്തെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രവും ആവേശകരവുമായ തുടക്കം. ചാമുണ്ഡി മലയിലെ ക്ഷേത്രത്തിൽ ഒരുക്കിയ ചടങ്ങുകളോടെയാണ് ദസറ ആഘോഷങ്ങൾക്ക് തുടക്കമായത്. ആയിരക്കണക്കിന് ഭക്തർ ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തി.

കർണാടകയുടെ സാംസ്കാരിക പൈതൃകവും രാജകീയ പാരമ്പര്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് സംസ്ഥാനത്തുടനീളം വലിയ പ്രാധാന്യമുണ്ട്. ദസറയുടെ ഭാഗമായി നഗരത്തിൽ ദീപാലങ്കാരങ്ങളും സാംസ്കാരിക പരിപാടികളും വിവിധ ആഘോഷങ്ങളും അരങ്ങേറും.

Related Posts