പാനുണ്ടയിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മിർസയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഞായറാഴ്ചകളിൽ നാട്ടുകാർ ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇതിനിടെ കുളത്തിന് സമീപത്തുകൂടി പോയ മിർസയുടെ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. ഇതെടുക്കാനായി ഇറങ്ങുന്നതിനിടെ കുട്ടി കാൽവഴുതി വീണ് തലയിടിക്കുകയായിരുന്നു.
മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൻ്റെ പടിക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ കുട്ടിയെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.