പ്രതിഷേധങ്ങളെ തുടർന്ന് അടച്ചിട്ട ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകളും വീണ്ടും പ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച രാവിലെ മുതൽ നിയന്ത്രണത്തിലായിരുന്ന സ്റ്റേഷനുകൾ തുറന്നതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) അറിയിച്ചു.
സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി നടത്തിയ പ്രതിഷേധം തടയുന്നതിൻ്റെ ഭാഗമായാണ് സ്റ്റേഷനുകൾ അടച്ചിട്ടത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ സ്റ്റേഷനുകൾ തുറക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനു ശേഷവും നിയന്ത്രണം തുടർന്നു. രാത്രി പത്തുമണി വരെ നിയന്ത്രണം നീണ്ടതിനു പിന്നാലെയാണ് സ്റ്റേഷനുകൾ വീണ്ടും തുറക്കുന്നതായി ഡിഎംആർസി പ്രഖ്യാപിച്ചത്.