കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

പോലീസ് വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു. ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. കാറിൻ്റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ ആണ് അപകടമുണ്ടായത്.

Related Posts