ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാൾക്ക് മർദനം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഡൽഹിയിൽ നടത്തുന്ന മൂന്നാം ദിവസത്തെ പ്രതിഷേധത്തിനിടെയാണ് സംഭവം.

പ്രതിപക്ഷ പ്രവർത്തകർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ പ്രതിഷേധക്കാർക്കിടയിൽനിന്ന് ഒരാൾ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഒരു സംഘം ഇയാളെ വളഞ്ഞ് ചോദ്യം ചെയ്തു. പിന്നാലെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഇയാളെ മർദിക്കുകയുമായിരുന്നു. പ്രതിഷേധത്തിനിടെ നടന്ന സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Posts