രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൻ്റെ ആവശ്യം പരിഗണിച്ച് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കുമെന്ന് സൂചന. നാളെ 10 പ്രതിപക്ഷ നേതാക്കളെ രാഷ്ട്രപതിയെ കാണാൻ അനുവദിച്ചേക്കുമെന്നാണ് വിവരം.

15 നേതാക്കളടങ്ങിയ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 പേരെ മാത്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം രാഷ്ട്രപതി ഭവൻ ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം, സമാജ്‌വാദി പാർട്ടിയുമായി നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതായും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. വിഷയം സജീവമായി മുന്നോട്ടുകൊണ്ടുപോകാനും തുടർചർച്ചകൾ നടത്താനും ധാരണയായിട്ടുണ്ട്.

Related Posts