പാറ്റ്നയിൽ നിന്ന് ലക്നോയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ആകാശത്ത് വെച്ച് മിന്നലേറ്റതിനെ തുടർന്ന് ലക്നോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സാഹചര്യം കണക്കിലെടുത്ത് നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിറ്റ് മുമ്പ് വിമാനം സുരക്ഷിതമായി ലക്നോയിൽ ഇറക്കി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി ഡിജിസിഎയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

Related Posts