സംസ്ഥാന സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് 2 ശതമാനം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ, പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സംവരണം ബാധകമായിരിക്കും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുകയും കർണാടകയിൽ കുറഞ്ഞത് 10 വർഷം താമസിക്കുകയും ചെയ്ത കായികതാരങ്ങൾക്കാണ് സംവരണത്തിന് അർഹത.

ദേശീയ, രാജ്യാന്തര തലങ്ങളിൽ കർണാടകയുടെ അഭിമാനം ഉയർത്തിയ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. കായികരംഗത്തെ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.

Related Posts