വഖഫ് നിയമഭേദഗതി ബില്ലിൽ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഭരണഘടനാപരമായ സ്വത്തവകാശം എല്ലാവർക്കും ഉറപ്പാക്കുകയാണ് നിയമത്തിൻ്റെ ലക്ഷ്യം. ബിജെപിയും പ്രധാനമന്ത്രിയും ഇതിനായി പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ. ഒരു മതത്തിനും ബിൽ എതിരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പാർലമെൻ്റിൽ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയ്ക്കവരുമ്പോൾ ഭരണഘടനാനു സൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണമെന്ന് കെസിബിസിക്കുവേണ്ടി പ്രസിഡൻ്റ് കർദി നാൾ മാർ ബസേലിയോസ് കീമിസ്. മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശംവച്ച് അനുഭവിച്ചുവന്ന ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.