ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കവിരാജ് പാടം പ്രസിഡണ്ടായും ബിനു.ഒ വൈസ് പ്രസിഡണ്ടായും രമേശ് സി. നായർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സജി ഷണ്മുഖൻ ജോയിന്റ് സെക്രട്ടറിയും മഞ്ചു കൊച്ചുമോൻ ട്രഷററുമായി ചുമതലയേറ്റു.

പി.കെ. ശശീന്ദ്ര വർമ്മ പ്രോഗ്രാം കമ്മിറ്റി ചെയർമാനായും ഷാജി അക്കിത്തടം വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. അഖിൽ വി., ഹരീഷ് വി.വി., ബാബുരാജ്, കരുവാറ്റ അനിൽകുമാർ, വി.കെ. വിജയൻ, ധന്യ ദീപക്, ഷൈജു ചെറുവത്തൂർ, ജയചന്ദ്രൻ നമ്പ്യാർ, ശ്രീമണി നായർ, ശ്രീപ്രിയ ജീവൻ എന്നിവർ പ്രവർത്തകസമിതി അംഗങ്ങളാണ്. ജീവൻ കെ. രാജ്, ഡോ. സുധീപ് എന്നിവർ രക്ഷാധികാരികളായും ചുമതലയേറ്റു.

പ്രമുഖ നാടക സംവിധായകരുടെ സാന്നിധ്യത്തിൽ അഭിനയ ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. ശശീന്ദ്ര വർമ്മ അറിയിച്ചു. ബെംഗളൂരുവിലെ മലയാളികൾക്ക് ലൈവ് ഗാനമേളയിൽ പാടാൻ അവസരമൊരുക്കുക, കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന, ശിൽപനിർമാണ പരിശീലനങ്ങൾ, ഇൻസ്ട്രുമെന്റൽ സംഗീത പഠനം, സംഗീത ശിൽപശാലകൾ എന്നിവയും സംഘടിപ്പിക്കും.

ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചു രാവിലെ തീറ്റ മത്സരവും മറ്റ് വിനോദ മത്സരങ്ങളും ഗാനാലാപനവും നടന്നു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. വൈസ് പ്രസിഡണ്ട് ബിനു.ഒയുടെ നന്ദിപ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു. വൈകിട്ട് 5.30ന് ദേശീയഗാനത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായി.

Related Posts