ശ്രീ അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം ഒക്ടോബർ 4ന് ജാലഹള്ളി വെസ്റ്റ് ശ്രീ അയ്യപ്പക്ഷേത്രത്തിൽ നടക്കും. സാർവത്രിക സമാധാനം, ഐശ്വര്യം, മനുഷ്യനന്മ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രശാന്ത് നഗർ, ടി. ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ഡലിയുടെ നേതൃത്വത്തിൽ രാവിലെ ഏഴിന് സ്വസ്തിവാചനത്തോടെയും ഗണേശപൂജയോടെയും ചടങ്ങുകൾ ആരംഭിക്കും. 7.15ന് ശ്രീ ലക്ഷ്മി വെങ്കിടേശ്വര പൂജ നടക്കും. തുടർന്ന് രാവിലെ എട്ടുമുതൽ നക്ഷത്രമാലാ സമ്പ്രദായത്തിൽ 27 നക്ഷത്രങ്ങളെയും ഉൾപ്പെടുത്തി 27 തവണ വിഷ്ണുസഹസ്രനാമ അഖണ്ഡ പാരായണവും അർച്ചനയും നടക്കും.

വിദ്യാവാചസ്പതി ഡോ.അരളു മല്ലിഗെ പാർഥസാരഥി, ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) ഡോ. കെ.വി. മണി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് മഹാമംഗളാരതിയോടെയും പ്രസാദ വിതരണത്തോടെയും പരിപാടി സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് 28394222, 99017 67801, 99165 13027

Related Posts