ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിച്ചു. ചിക്കബാനവാര മേദരഹള്ളിയിലെ പ്രകാശ് റെഡി ഗാർഡനിൽ നടന്ന ആവേശകരമായ തീറ്റ മത്സരത്തിൽ വിജേഷ് ബാലകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. 5,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടിയ വിനു 3,000 രൂപയും ട്രോഫിയും സ്വന്തമാക്കി. മൂന്നാം സ്ഥാനം നേടിയ രമേശ് സി നായർ 2,000 രൂപയും ട്രോഫിയും കരസ്ഥമാക്കി.

പിന്നീട് നടന്ന ഒറ്റക്കാലിൽ നിൽപ്പ് മത്സരത്തിൽ സന്ധ്യ മോഹൻ, ദീപ അനിൽ, രേഷ്മ എന്നിവർ വനിതാ വിഭാഗത്തിലും റിഷിരാജ്, ജറിൻ കെ മാത്യു, അനിൽ എന്നിവർ പുരുഷവിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മത്സരം ആസ്വദിക്കുവാനും വിജയികളെ പ്രോത്സാഹിപ്പിക്കാനുമായി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
