തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് ഒക്ടോബർ 1ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. സംഭവത്തിൽ പൊലീസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. തലസ്ഥാനത്ത് നടന്ന സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്.

Related Posts