ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി 18 എൽപിജി ബോട്ടിലിങ് യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ സിലിണ്ടറുകളിൽ അളവ് കുറവുള്ളതായി കണ്ടെത്തി. ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 1,530 സിലിണ്ടറുകൾ പരിശോധിച്ചതിൽ 382 എണ്ണത്തിലും അളവ് കുറവാണെന്ന് കണ്ടെത്തി.
സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 79,000 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.