ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബാംഗ്ലൂർ നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി ചേർന്ന് സംഘടിപ്പിച്ച പൂക്കളമത്സരം BEML ലേഔട്ടിലുള്ള സമാജം ഓഫീസിൽ നിറഞ്ഞ ജനപങ്കാളിത്തോടെ നടത്തി. ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികളും അല്ലാത്തവരുമായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്ത്.
ജിഗിനിയിൽ നിന്നും വന്ന അക്ഷയജിത്തിനും സംഘവുമാണ് പതിനഞ്ചായിരം രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. രാമമൂർത്തിനഗറിൽ നിന്നും വന്ന പ്രഫുലും സംഘവും രണ്ടാം സമ്മാനമായ പതിനായിരം രൂപയും വൈറ്റ്ഫീൽഡിൽ നിന്നും മത്സരിക്കാനെത്തിയ നതാഷയും സംഘവും അയ്യായിരം രൂപയുടെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
ഒക്ടോബർ 4ന് കുന്ദലഹള്ളിയിലെ CMRITയിൽ നടക്കുന്ന ഓണാഘോഷപരിപാടിയിൽവെച്ച് മാർക്ക് ഓൺ ഹോംസിൻ്റെ പ്രതിനിധികൾ സമ്മാനങ്ങൾ കൈമാറും. മത്സരത്തിൽ പങ്കെടുത്ത എല്ലാ പൂക്കളങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും അതിനാൽ തന്നെ വിധിനിർണ്ണയം വിഷമം പിടിച്ചതായിരുന്നെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
കുന്ദലഹള്ളി കേരളസമാജം പ്രസിഡണ്ട് രജിത്ത് ചെനാരത്ത്, സെക്രട്ടറി അജിത് കോടോത്ത്, പ്രവർത്തസമിതി അംഗം രസിത്ത് പി പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

