പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഹിമപാതം. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാൽ പർവതത്തിൻ്റെ ബേസ് ക്യാമ്പിലുണ്ടായ അപകടത്തിൽ പർവതാരോഹകർ അടക്കം 10 പേരെ കാണാതായി.

ഞായറാഴ്ചയാണ് ഹിമപാതമുണ്ടായത്. തുടർച്ചയായ നാല് ദിവസമായി നേപ്പാളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ഇതിനെ തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവിധ ഏജൻസികളിൽ നിന്നുള്ള പർവതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും ബേസ് ക്യാമ്പിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ ചിലർ അവിടെ തുടരുകയായിരുന്നു.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിൽ ദൗത്യത്തെയും ബാധിക്കുന്നുണ്ട്.

തുടർച്ചയായ മോശം കാലാവസ്ഥ കണക്കിലെടുത്ത് നേപ്പാളിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.

Related Posts