ബെംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് പേരാവൂർ, നെടുംപൊയിൽ വഴി കേരള ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ജില്ലയുടെ മലയോര മേഖലയിലുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് നിലവിലെ ഇരിട്ടി–കൂത്തുപറമ്പ് റൂട്ടിൽ മാറ്റം വരുത്തിയത്. സർവീസിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 10ന് പേരാവൂരിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും.

രാത്രി 9.45ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, ഹുൻസൂർ, വിരാജ്പേട്ട, ഇരിട്ടി, പേരാവൂർ, നെടുംപൊയിൽ, കൂത്തുപറമ്പ് വഴി രാവിലെ 5.21ന് തലശ്ശേരിയിലെത്തും.

രാത്രി 9ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് കൂത്തുപറമ്പ്, നെടുംപൊയിൽ, പേരാവൂർ, ഇരിട്ടി, കൂട്ടുപുഴ, ഹുൻസൂർ, മൈസൂരു വഴി പുലർച്ചെ 4.20ന് ബെംഗളൂരുവിലെത്തും.

സർവീസിൻ്റെ ടിക്കറ്റ് നിരക്ക് 663 രൂപയാണ്.

Related Posts