ശ്രീനാരായണ ഗുരു ധർമ്മപ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നിമാസ ചതയ സത്സംഗം സെപ്റ്റംബർ 25ന് ഫൗണ്ടർ ട്രസ്റ്റി എ.വി.നാരായണൻ്റെ വസതിയിൽ നടന്നു. ട്രസ്റ്റ് പ്രസിഡണ്ട് പി.എ.കുമാരൻ സത്സംഗത്തിന് നേതൃത്വം നൽകി.

ഗുരുദേവ കൃതികളുടെ ആലാപനം, ‘അറിവ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദാത്മക സെഷൻ, പ്രണവ ഉപാസന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. തുടർന്ന് ആതിഥേയ കുടുംബം ഒരുക്കിയ പ്രസാദ ഊട്ടും നടന്നു. ട്രസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സത്സംഗം ആത്മീയവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ നടന്നു.

Related Posts