നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്ന് വർഷമാണ് അംഗത്തിൻ്റെ കാലാവധി. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും കമ്മിഷൻ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.

മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയായ നിവേദിത ഗുരുവായൂർ സ്വദേശിനിയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും അവർ മത്സരിച്ചിരുന്നു. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും നിവേദിത പ്രവർത്തിച്ചിട്ടുണ്ട്. പുതിയ നിയമനത്തോടെ വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങളിൽ അവർ പങ്കാളിയാകും.

Related Posts