ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘വർണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ആവേശകരമായി. വി.കെ.സ്പോർട്സ് ക്ലബ്ബിൽ ‘ഹരിതധ്വനി’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷം.

സമാജം പ്രസിഡണ്ട് എം.വി.വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സമാജാംഗങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളും മെഗാ തിരുവാതിരയും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

800-ലധികം അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Related Posts