ഏഷ്യൻ ഗെയിംസിലെ വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. പരിനാസ്, റൈസ, മഹേശ്വരി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 331 പോയിന്റുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ പോഡിയലിൽ ഇടം നേടിയത്.
347 പോയിന്റുമായി ചൈനയാണ് സ്വർണം നേടിയത്. 336 പോയിന്റ് നേടിയ കസാക്കിസ്ഥാൻ വെള്ളി മെഡലും സ്വന്തമാക്കി.